നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

ചെറുപുഴ: മാനന്തവാടി- തവിഞ്ഞാല്‍ റൂട്ടില്‍ ചെറുപുഴ പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലെ പുഴയരികിലേക്ക് പതിച്ചു. ചെറുപുഴ വാടകയ്ക്ക് താമസിക്കുന്ന ബന്ധുവിനെ സന്ദര്‍ശിക്കാനായെത്തിയ നേപ്പാള്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്നവരില്‍ പരിക്കേറ്റ ലോകേഷ് (19), ലക്ഷ്മി (21), റിയ (3), റൂഷല്‍ (6) എന്നിവരെ മാനന്തവാടിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് നിസാരമാണെന്നാണ് പ്രാഥമിക വിവരം. പുഴയില്‍ വെള്ളം കുറഞ്ഞതിനാലും, വാഹനം പുഴയിലേക്ക് പതിക്കാതിരുന്നതിനാലും വലിയ അപകടമാണ് ഒഴിവായത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
xcnm4l
sd911y