നാര്‍ക്കോട്ടിക് കിറ്റില്ലാത്തത് ജില്ലാ പോലീസിന് തലവേദനയാകുന്നു

മയക്ക് മരുന്നുകളും മറ്റും പിടിക്കുമ്പോള്‍ അത് ഏത് വിഭാഗത്തില്‍പ്പെട്ടതാണെന്നും അതില്‍ എത്രത്തോളം മയക്ക് മരുന്നിന്റ അംശം അടങ്ങിയിട്ടുണ്ടെന്ന് പരിശോധന നടത്തുന്നതിനു മുള്ള നാര്‍ക്കോട്ടിക് കിറ്റ് ഇല്ലാത്തതും ഇത് കണ്ടെത്തുന്നതിനുള്ള വിദഗ്ധ പരിശീലനം സേനാംഗങ്ങള്‍ക്ക് ലഭിക്കാത്തതും പോലീസിന് തലവേദന സൃഷ്ടിക്കുന്നു. കിറ്റിന്റെ അപര്യാപ്തത ഒന്ന് കൊണ്ട് മാത്രമാണ് മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും പിടികൂടിയ മയക്ക് മരുന്ന് ഏത് വിഭാഗത്തില്‍ നിന്നാണെന്നറിയാന്‍ ഏറെ നേരം കാത്തിരിക്കേണ്ടിവന്നതും.
പിടികൂടിയ മയക്ക് മരുന്ന് ബ്രൗണ്‍ ഷുഗറാനോ, ഹെറോയിനാണോ എന്ന് വ്യക്തത വരുത്താന്‍ ജില്ലാ പോലീസിന് കാത്തിരിക്കേണ്ടി വന്നത് പന്ത്രണ്ട് മണിക്കൂറോളമാണ്. ഇത്തരം കേസുകളില്‍ പോലിസ് വഞ്ചിക്കപ്പെടുന്നതും വകുപ്പ് തല നടപടികള്‍ക്ക് വിധേയരാകുകയും ചെയ്ത സംഭവങ്ങള്‍ സംസ്ഥാനത്ത് നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ പോലിസ്മയക്ക് മരുന്ന് പിടികൂടിയ സംഭവം വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിട്ടും വ്യക്തത വരുത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌ക്വാഡിനെറെ മീനങ്ങാടി ഓഫീസില്‍ നിന്നും കിറ്റ് കൊണ്ട് വന്ന് പരിശോധിച്ചപ്പോഴാണ്പിടികൂടിയത് വിപണിയില്‍ രണ്ട് കോടി രൂപയോളം വിലയുള്ള ഹെറോയിനാണ് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.കിറ്റില്‍ അടങ്ങിയിട്ടുള്ള ലായനി മയക്ക് മരുന്നില്‍ കലര്‍ത്തി നടത്തുന്ന പരിശോധനയില്‍ ലഭിക്കുന്ന നിറവിത്യാസങ്ങള്‍ ഉപയോഗിച്ചാണ് ഏത് വിഭാഗത്തില്‍പ്പെടുന്നതാണ് എന്നതും ഇതില്‍ എത്രത്തോളം മയക്ക് മരുന്നിന്റ് അംശം അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തുന്നത്.നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യ റോയാണ് എക്‌സൈസ് വകുപ്പിന് കിറ്റുകള്‍ നല്‍കുന്നത്. ജില്ലയിലെ പോലിസിന് മുമ്പ് ഒരു നാര്‍ക്കോട്ടിക് കിറ്റ് ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോള്‍ അത് ഉപയോഗശൂന്യമാണ്. തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയിലും മയക്ക് മരുന്ന് കടത്തും വില്‍പ്പനയും ജില്ലയില്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലും അടിയന്തിരമായി കിറ്റ് ലഭ്യമാക്കിയില്ലെങ്കില്‍ പോലിസിന് ഇനിയും ഇത്തരത്തിലുള്ള തലവേദനകള്‍ നേരിടേണ്ടി വന്നേക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍