ഭക്ഷണശാലകളില്‍ പരിശോധന നടത്തി

തൊണ്ടര്‍നാട് : തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോറോം, നിരവില്‍പ്പുഴ, പൊര്‍ലോം ഭാഗങ്ങളിലെ ഹോട്ടലുകള്‍, ബേകറി കൂള്‍ബാര്‍, ഭക്ഷണം വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി പരിശോധന നടത്തി. പരിശോധനയില്‍. COTPA നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെയും ആരോഗ്യത്തിന് ഹാനികരമായി ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയും നടപടിയെടുത്തു. 4200 രൂപ പിഴ ഇടാക്കി. ഇനിയും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.സി രമേഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജു പാലേരി, എം.കെ രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.