ബസ് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ജീപ്പിലിടിച്ചു

ബേഗൂര്‍: ബംഗളൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കല്ലട ബസ്സ് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് ഇടിച്ച് തെറിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെ ബേഗൂര്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. കനത്ത മഴയെ തുടര്‍ന്ന് വീട്ടിലേക്ക് വാഹനമിറക്കാന്‍ കഴിയാത്തതിനാല്‍ ജീപ്പ് ഉടമ പ്രസാദ് ജീപ്പ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ബസ്സിടിച്ചതിനെ തുടര്‍ന്ന് ജീപ്പ് മീറ്ററുകളോളം തെറിച്ച് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ബസ്സിലെ യാത്രക്കാരില്‍ ചിലര്‍ക്ക് നിസാര പരുക്കുകളേറ്റു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍