നഗ്‌ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസില്‍ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി

മേപ്പാടി: യുവതിയുടെ നഗ്‌ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസില്‍ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട്, കൈതപ്പൊയില്‍, ചീരത്തടത്തില്‍ വീട്ടില്‍ ആഷിക്ക്(29)നെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മേപ്പാടി പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം, ഇയാള്‍ എത്തിയ വിവരം എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. 2022 ജൂണിലാണ് യുവതിയുടെ പിതാവിന്റെയും കുടുംബ സുഹൃത്തിന്റെയും നമ്പറിലേക്ക് ആഷിക്ക് വാട്സ്ആപ്പ് വഴി നഗ്‌ന ഫോട്ടോ അയച്ചുകൊടുക്കുകയും പത്ത് ലക്ഷം രൂപ അയച്ചുകൊടുത്തില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ കെ.എസ്. അജേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരവിന്ദാക്ഷന്‍, ഷമീര്‍, ചന്ദ്രകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
\


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍