OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു

  • Kalpetta
19 Jul 2024

കല്‍പ്പറ്റ:  വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍  സന്ദര്‍ശിച്ച് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പട്ടികവര്‍ഗ്ഗ- പട്ടികജാതി പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവും. കണിയാമ്പറ്റ ജി.യു.പി.സ്‌കൂള്‍, കൈതക്കല്‍ ജി.എല്‍.പി.സ്‌കൂള്‍, പൂതാടി എസ്.എന്‍ എച്ച്.എസ്. സ്‌കൂളുകളിലെ ക്യാമ്പുകളാണ് മന്ത്രിമാര്‍ സന്ദര്‍ശിച്ചത്. ക്യാമ്പുകളില്‍ എത്തിയ മന്ത്രിമാര്‍ ക്യാമ്പുകളില്‍ കഴിയുന്നവരോട് സംസാരിക്കുകയും സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. വകുപ്പുകള്‍ കൃത്യസമയങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ക്യാമ്പില്‍ ലഭിക്കുന്നുണ്ടോയെന്ന് ക്യാമ്പുകളിലെ ആളുകളോട് ചോദിച്ചറിഞ്ഞു.  

കണിയാമ്പറ്റ ജി.യു.പി.സ്‌കൂളിലെ ക്യാമ്പില്‍ എത്തിയ മന്ത്രി എ.കെ ശശീന്ദ്രന്‍ ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. വൈത്തിരി താലൂക്കിലെ കണിയാമ്പറ്റ ഗ്രാമപഞ്ചാത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചിറ്റൂര്‍, ചൊവ്വണ്ടേരി, ചീങ്ങാടി, കാവുവയല്‍ കോളനികളിലെ 48 പുരുഷമാരും 56 സ്ത്രീകളും 21 കുട്ടികളും 3 പ്രായമായവരും 1 ഗര്‍ഭിണിയും ഉള്‍പ്പെടെ 129 അംഗങ്ങളാണ് കണിയാമ്പറ്റ ജി.യു.പി.സ്‌കൂളിലെ ക്യാമ്പിലുള്ളത്.  മാനന്തവാടി താലൂക്കിലെ കൈതക്കല്‍ ജി.യു.പി സ്‌കൂളിലെ ക്യാമ്പില്‍  30 കുടുംബങ്ങളിലെ  49 പുരുഷന്‍മാരും 47 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പടെ 123 അംഗങ്ങളാണ് കഴിയുന്നത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പൂതാടി എസ്.എന്‍ എച്ച്.എസ് സ്‌കൂളുകളിലെ ക്യാമ്പില്‍ 6 കോളനികളിലെ 37 കുടുംബങ്ങളിലെ  43 പുരുഷന്‍മാരും 50 സ്ത്രീകളും 41 കുട്ടികളും ഉള്‍പ്പടെ 134 അംഗങ്ങളുമാണുള്ളത. മൂന്ന് ക്യാമ്പുകളിലെയും പ്രവര്‍ത്തനങ്ങളും ആവശ്യമായ ക്രമീകരണങ്ങളും മന്ത്രിമാര്‍ വിലയിരുത്തി. എ.ഡി.എം കെ. ദേവകി, അസിസ്റ്റന്റ് കളക്ടര്‍ ഗൗതംരാജ്, ഹുസൂര്‍ ശിരസ്തദാര്‍ വി.കെ ഷാജി എന്നിവരും മന്ത്രിമാരുടെ ഒപ്പമുണ്ടായിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show