ഭൂ ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി നൂല്‍പ്പുഴ, പുല്‍പ്പള്ളി, നെന്‍മേനി,കോട്ടത്തറ,പനമരം എന്നീ ഗ്രാമപഞ്ചായത്തുകളിലും കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലും ഭൂമി വില്‍ക്കാന്‍ തയ്യാറുളള ഭൂ ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഭൂമി വാസയോഗ്യവും കൃഷിയോഗ്യവും ജല ലഭ്യതയുളളതും മതിയായ വഴി സൗകര്യമുളളതുമായിരിക്കണം. കുറഞ്ഞത് ഒരു ഏക്കര്‍ മുതല്‍ പരമാവധി 10 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തയ്യാറുളള ഭൂഉടമകള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഭൂമിയുടെ അധാരത്തിന്റെ/പട്ടയത്തിന്റെ ശരിപകര്‍പ്പ് ,നടപ്പ് വര്‍ഷം ഭൂനികുതി അടച്ച രസീതിന്റെ പകര്‍പ്പ് എന്നിവ സഹിതം ഒക്‌ടോബര്‍ 31 നകം മാനന്തവാടി സബ് കലക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04936 202232,9496070333.