പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു.

പനവല്ലി: പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. മാനന്തവാടി സയ ഇന്‍ഡേയ്ന്‍ സര്‍വ്വീസിലെ വാഹനമാണ് മറിഞ്ഞത്. തിരുനെല്ലി - പനവല്ലി റൂട്ടില്‍ വെച്ച് ഇന്ന് വൈകിട്ടായിരുന്നു സംഭവം. വാഹന ഡ്രൈവര്‍ പാണ്ടിക്കടവ് കുനിയില്‍ സലാം (46), ഡെലിവറി ജീവനക്കാരന്‍ ആറാം മൈല്‍ കണക്കശ്ശേരി ഷഫീഖ് (36) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരേയും മാനന്തവാടിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. വിതരണത്തിന് ശേഷം കാലിയായ സിലിണ്ടറുകളുമായി വരുമ്പോള്‍ കനത്തമഴയത്ത് വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍