വിദേശ കറന്‍സിയില്‍ പൊതിഞ്ഞ നിലയില്‍ എം.ഡി.എം.എ; കോഴിക്കോട് സ്വദേശി പിടിയില്‍

ബത്തേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മേപ്പയൂര്‍, പാറക്കണ്ടി വീട്ടില്‍ പി.കെ. റമീസ് (24) നെയാണ് എസ്.ഐ പി.എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മുത്തങ്ങ ചെക്പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് .06 ഗ്രാം എം.ഡി.എം.എയുമായി ഇയാള്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക്് വരുകയായിരുന്ന ഇയാളുടെ പാന്റ്ിന്റെ പോക്കറ്റില്‍ വിദേശ കറന്‍സിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു എം്.ഡി.എം.എ. എസ്.സി.പി.ഒമാരായ അരുണ്‍ജിത്ത്, ഷബീര്‍ അലി, സി.പി.ഒമാരായ ബി.എസ്. വരുണ്‍, സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍