അമ്മമ്മയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

മേപ്പാടി: 90 വയസ്സുള്ള മാതൃമാതാവിനെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകന്‍ പിടിയില്‍. മൂപ്പൈനാട്, താഴെ അരപ്പറ്റ, കുന്നുമ്മല്‍ വീട്ടില്‍ സ്മിജേഷ് എന്ന സജി (44)യെയാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്. ഓ ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 19ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സ്മിജേഷ് അമ്മമ്മയെ കഴുത്തില്‍ കയറു മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.കെ. വിപിന്‍, ഇ.പി. മുഹമ്മദ് ഷമീര്‍, സുനില്‍കുമാര്‍, ഷാജഹാന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍