വയനാട് ഗവ.എഞ്ചിനീയറിങ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ വാര്‍ഷിക ദിനാഘോഷം നടത്തി

ബാംഗ്ലൂര്‍: വയനാട് ഗവ.എഞ്ചിനീയറിങ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ബാംഗ്ലൂര്‍ ചാപ്റ്ററിന്റെ വാര്‍ഷിക ദിനാഘോഷം കേരള സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും കേരള ഗവണ്‍മെന്റിന്റെ ലോക കേരളസഭ മെമ്പര്‍ കൂടിയായ രജികുമാര്‍ ഉദ്ഘാടനം ചെയ്തു. 100 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികള്‍, ടീം ഹാപ്പി സോള്‍സ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഷോ എന്നിവ അരങ്ങേറി. പുതിയ ഭാരവാഹികളായി അര്‍ജുന്‍ (സെക്രട്ടറി), അഹമ്മദ് ഷമീര്‍ (ചെയര്‍മാന്‍), സന്തോഷ് (ട്രഷറര്‍) എന്നിവരെയും 20 അംഗ കോര്‍ കമ്മറ്റിയും തിരഞ്ഞെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
2z9g4u
p1fqxo