പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരന്‍ മരിച്ചു

അഞ്ചുകുന്ന്: അഞ്ചുകുന്ന് ഡോക്ടര്‍പടി വൈശ്യമ്പത്ത് അല്‍ത്താഫിന്റേയും, സഫീറയുടേയും മകന്‍ മുഹമ്മദ് അസാന്‍ (3) ആണ് മരിച്ചത്. ജൂണ്‍ 9 ന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണാണ് കുഞ്ഞിന് പൊള്ളലേറ്റത്. തുടര്‍ന്ന് കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ കുഞ്ഞിനെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിനെ നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നല്‍കി വരികയായിരുന്നു. തുടര്‍ന്ന് കുറവ് ഇല്ലാത്തതിനാല്‍ ജൂണ്‍ 18ന് മാനന്തവാടി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആദില്‍, അഥീല എന്നിവര്‍ സഹോദരങ്ങളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍