OPEN NEWSER

Sunday 01. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഫ്‌ളെയര്‍ വിദ്യാഭ്യാസ പദ്ധതി പ്രധാനാധ്യാപക സംഗമം നടത്തി

  • S.Batheri
14 Jun 2024

ബത്തേരി: ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഫ്‌ളെയറിന്റെ ഭാഗമായി പ്രധാനാധ്യാപക സംഗമം നടത്തി. ബത്തേരി നിയോജക മണ്ഡലത്തിലെ എല്‍.പി , യു പി , ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ പങ്കെടുത്തു. മണ്ഡലത്തിലെ എല്‍.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി ഉന്നത വിജയികളെയും സ്‌കൂളുകളേയും അഭിനന്ദിക്കാനും ഫ്‌ളെയറിന്റെ ഭാഗമായി നടന്നു വരുന്ന എന്‍.എം.എം.എസ്, സി.യു. ഇ.ടി, നീറ്റ്, സിവില്‍ സര്‍വീസ് പരിശീലനങ്ങള്‍ക്കൊപ്പം എല്‍.എസ്.എസ്, യു.എസ്.എസ് പരിശീലനങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചു. അധ്യാപകസംഗമം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫ്‌ളെയറിന്റെ പുതിയ അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി എം.എല്‍.എ അവതരിപ്പിച്ചു.

വയനാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ സെബാസ്റ്റ്യന്‍ കെ.എം അധ്യക്ഷനായി. ഫ്‌ളെയര്‍ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ.വി. മനോജ് പദ്ധതി വിശദീകരണം നടത്തി. ഹയര്‍ സെക്കന്ററി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷിവികൃഷ്ണന്‍ , എ.ഇ. ഒ ഇന്‍ ചാര്‍ജ് ബി.രാജേഷ്, ഡെക്ടാസ് അക്കാദമി സി.ഇ. ഒ സ്മിജേഷ്, വികാന്‍ കോ-ഓര്‍ഡിനേറ്റര്‍ അപര്‍ണ ജോസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫ്‌ളെയര്‍ കണ്‍വീനര്‍ സജി.ടി.ജി. സ്വാഗതവും ജോ- കണ്‍വീനര്‍ ചന്ദ്രന്‍ കെ.വി. നന്ദിയും പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു
  • വയനാട് ജില്ലയിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേര്‍
  • വെരുക്, കാട്ടുപന്നി എന്നിവയെ ഷോക്കേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന; മൂന്ന് പേര്‍ പിടിയില്‍.
  • കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
  • തര്‍ക്കത്തിനിടെ തലക്കടിയേറ്റ് അയല്‍വാസി മരണപ്പെട്ട കേസില്‍ യുവാവിന് 5 വര്‍ഷം തടവ്
  • മഴ തീവ്രമാകുന്നതിന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം: മന്ത്രി ഒ ആര്‍ കേളു; ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; കോടനാട് പ്ലാന്റെഷന്‍ സ്ഥലത്ത് സ്വ
  • ചിറക്കരയില്‍ കാട്ടാനയുടെ വിളയാട്ടം ഭീതിയോടെ പ്രദേശവാസികള്‍
  • ജൂണ്‍ 2ന് സ്‌കൂളുകള്‍ തുറക്കാന്‍ എല്ലാം സജ്ജം; വയനാട് ജില്ലാതല പ്രവേശനോത്സവം കല്‍പ്പറ്റ ജിവിഎച്ച്എസ്എസില്‍
  • സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 2ന്, മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: മന്ത്രി വി.ശിവന്‍കുട്ടി
  • മഴ മുന്നറിയിപ്പില്‍ മാറ്റം, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show