അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 52,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6570 രൂപയായും തുടരുന്നു. വെള്ളിയാഴ്ച 54,080 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞാണ് സ്വര്‍ണവില 52,560 രൂപയിലേക്ക് താഴ്ന്നിരുന്നു.ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്. പിന്നീടാണ് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. വില കുറയുമ്പോള്‍ ബുക്ക് ചെയ്ത് സ്വര്‍ണം വാങ്ങാനാണ് വിദഗ്ധരുടെ ഉപദേശം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍