കഞ്ചാവുമായി യുവാവ് പിടിയില്‍
![കഞ്ചാവുമായി യുവാവ് പിടിയില്‍](http://opennewser.com/uploads/news/kemmemuyuakanaj.jpg)
ബാവലി: മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥരും എക്സൈസ് കെമു (KEMU) ഉദ്യോഗസ്ഥരും സംയുക്തമായി ബാവലി ചേകാടി ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ 200 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ യുവാവിനെ പിടികൂടി. മങ്കാവ് വളയനാട് പട്ടേല്‍താഴം പാലോത്ത് പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റാഫി (33) ആണ് അറസ്റ്റിലായത്. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കെമു പ്രിവന്റീവ് ഓഫീസര്‍ ഇ.സി ദിനേശന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മാനുവല്‍ ജിംസണ്, ജ്യോതിസ് മാത്യു, അരുണ്‍ കൃഷ്ണന്, രാജേഷ് എംജി തുടങ്ങിയവര്‍ പങ്കെടുത്തു.
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍