ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

വൈത്തിരി: വൈത്തിരി തളിപ്പുഴയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. പെരിക്കല്ലൂര്‍ കൊച്ചുകുഞ്ചറക്കാട്ട് വീട്ടില്‍ തോമസിന്റേയും റെജിയുടേയും മകന്‍ സിറില്‍ തോമസ് (27) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. സിറിള്‍ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് അതീവ ഗുരുതര പരിക്കേറ്റ സിറിളിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. എയ്ഞ്ചലാണ് ഭാര്യ. സിമി ഏക സഹോദരിയാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളി സെമിത്തേരിയില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍