ഭാര്യയെ കത്തികൊണ്ട് വെട്ടി കൊല്ലാന്‍ ശ്രമം: ഭര്‍ത്താവ് അറസ്റ്റില്‍

കേണിച്ചിറ: ഭാര്യയെ കത്തികൊണ്ട് വെട്ടി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഇരുളം, തൂത്തില്ലേരി കോളനിയിലെ സുരേഷ് (37)നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. 14.05.2024 ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വഴക്കിനെതുടര്‍ന്ന് സുരേഷ് ഭാര്യ ഷൈലയെ വാക്കത്തി കൊണ്ട് ഇടത് കഴുത്തിനു വെട്ടുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ രമേശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ജോഫിന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍