OPEN NEWSER

Wednesday 09. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പിലാക്കാവ്-ജെസ്സി, വിളനിലം-പിലാക്കാവ് റോഡുകളുടെ ശോചനീയാവസ്ഥ; എസ്ഡിപിഐ പ്രത്യക്ഷ സമരത്തിലേക്ക്

  • Mananthavadi
15 May 2024

മാനന്തവാടി:  മാനന്തവാടി നഗരസഭയിലെ രണ്ടാം ഡിവിഷനായ പിലാക്കാവ് ജെസ്സി,വിളനിലം പിലാക്കാവ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എസ്ഡിപി ഐ പിലാക്കാവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളെ അണിനിരത്തി കൊണ്ട് നഗരസഭാ ഓഫീസ് ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികള്‍ വരും ദിവസങ്ങളില്‍ നടത്തപ്പെടുമെന്ന് എസ്ഡിപിഐ  ബ്രാഞ്ച് ഭാരവാഹികളായ ഹസീസ്എം ടി ,ജാഫര്‍ വി എം,തുടങ്ങിയവര്‍ അറിയിച്ചു.  
നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും തോട്ടം തൊഴിലാളികളും പ്രദേശവാസികളും സ്ഥിരമായി ആശ്രയിക്കുന്ന മേല്‍ റോഡുകള്‍ യാത്ര യോഗ്യമല്ലാതെയായിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മാനന്തവാടി നഗരസഭയിലെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ നടത്തി കൊണ്ട്  
വിഷയത്തില്‍ നിന്നും ഒളിച്ചോടുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു.

പതിറ്റാണ്ടുകളായി തകര്‍ന്ന് കിടക്കുന്ന റോഡിന് ഒന്നിലധികം തവണ ഫണ്ട് വകയിരുത്തിയെങ്കിലും യഥാ സമയം പ്രവൃത്തികള്‍ ആരംഭിക്കാത്തതിനാല്‍ ഫണ്ട് ലാപ്‌സ് ആയി പോകുകയാണ്.

ഈ വര്‍ഷവും പിലാക്കാവ് -ജെസ്സി റോഡിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
എന്നാല്‍ ഇലക്ഷന്റെയും,മഴയുടെയും പേരില്‍ ഇത്തവണയും റോഡിന്റെ പ്രവൃത്തികള്‍ നീട്ടി കൊണ്ട് പോകാനുള്ള ഗൂഡാലോചനയാണ് ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടാകുന്നത്.  

മഴക്കാലമാകുന്നതോടെ തുടങ്ങാന്‍ പോകുന്ന ദുരിതത്തിന് അറുതി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് എസ് ഡി പി ഐ പിലാക്കാവ് ബ്രാഞ്ച് കമ്മിറ്റി ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
  • കുടുംബശ്രീ കാര്‍ഷിക മേഖലയ്ക്ക് ടെക്‌നോളജിയുടെ പുത്തനുണര്‍വുമായി K-TAP പദ്ധതി
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
  • നിപ രോഗ സാധ്യത;വയനാട് ജില്ലയിലും ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • കായികവിദ്യാഭ്യാസ മേഖലകളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു
  • വയനാട് മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്
  • വാട്‌സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show