വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കല്‍പ്പറ്റ:കല്‍പ്പറ്റ കൈനാട്ടിയില്‍ പിക്കപ്പ് വാനില്‍ ലോറിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. അഞ്ചുകുന്ന് കുണ്ടാല നാസര്‍-നസീമ ദമ്പതികളുടെ മകന്‍ സജീര്‍ (31)ആണ് മരണപ്പെട്ടത്. വെള്ളമുണ്ടയില്‍ പ്രവര്‍ത്തിച്ചു വരുന്ന പി.കെ.കെ ഫുഡ് പ്രൊഡക്ട്‌സ് കമ്പനിയുടെ പിക്കപ്പ് വാനിന്റെ ഡ്രൈവറായിരുന്നു സജീര്‍. തൊട്ടടുത്ത ബേക്കറിയില്‍ സാധനം ഇറക്കാനായി ശ്രമിക്കവെ പിക്കപ്പില്‍ ലോറി വന്നിടിക്കുകയും പുറത്തേക്ക് തെറിച്ചുവീണ സജീര്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.പരിക്കേറ്റ സഹയാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.ഭാര്യ: ജസീല


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍