കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് 'ജനസാഗരം' ഇന്ന്
കല്‍പ്പറ്റ: 'വയനാട് മാറും, ആനി രാജ നയിക്കും' എന്ന സന്ദേശം ഉയര്‍ത്തി ഇന്ന് കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് 'ജനമഹാസാഗരം'. ഉച്ചകഴിഞ്ഞ് മൂന്നിന് എസ്‌കെഎംജെ സ്‌കൂള്‍ പരിസരത്തുനിന്ന് പുതിയ സ്റ്റാന്‍ഡിലേക്കാണ് റോഡ് ഷോ നടക്കുക. ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളില്‍ നിന്നായി കാല്‍ ലക്ഷം പേര്‍ പങ്കാളികളാകുമെന്ന് നേതാക്കള്‍ അറിയിച്ചു. സ്ഥാനാര്‍ഥി ആനി രാജ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാര്‍, ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പുതിയ സ്റ്റാന്റില്‍ പൊതുസമ്മേളനത്തോടെയാണ് 'ജനമഹാസാഗരം' സമാപിക്കുക. 20ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ വയനാട്ടില്‍ എത്തും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍