ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

വെള്ളമുണ്ട: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വിരോധത്താല്‍ ദമ്പതികളെ തടഞ്ഞ് നിര്‍ത്തി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ട് പേരെ വെള്ളമുണ്ട പോലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ ദമ്പതിമാരായ മണ്ണുപറമ്പില്‍ വീട്ടില്‍ നിഷാദ്(33), ജെസ്നി(32) എന്നിവരെയാണ് ഏറണാകുളത്ത് നിന്ന് ഇന്‍സ്പക്ടര്‍ എസ്.എച്ച്.ഒ രജീഷ് തെരുവത്ത്പീടികയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സിവില്‍ പോലീസ് ഓഫിസര്‍മാരായ അസ്ബീര്‍, നിസാര്‍, ഗീത എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. 2013 ഫെബ്രുവരിയിലാണ് സംഭവം. വേലുക്കരയില്‍ വെച്ച് കാറില്‍ വന്ന പ്രതികള്‍ ഇവരെ തടഞ്ഞ് വെച്ച് മര്‍ദിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍