രാഹുല്‍ഗാന്ധി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യുഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി നാളെ (ഏപ്രില്‍ 3) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10 മണിയോടെ മൂപൈനാട് റിപ്പണ്‍ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലി കോപ്റ്ററിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്നും റോഡ് മാര്‍ഗം കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തെത്തും. 11 മണിയോടെ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റോഡ് ഷോയില്‍ രാഹുലിനൊപ്പം എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി, കനയ്യകുമാര്‍, പ്രതിപക്ഷേതാവ് വിഡി സതീശന്‍, കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍, രമേശ് ചെന്നിത്തല, അബ്ബാസലി തങ്ങള്‍, മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അണിനിരക്കും.
റോഡ്‌ഷോ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചതിന് ശേഷം ഉച്ചക്ക് 12 മണിയോടെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. രേ
ണുരാജിന് രാഹുല്‍ഗാന്ധി പത്രിക സമര്‍പ്പിക്കും.മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റോഡ്‌ഷോയില്‍ അണിനിരക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍