വ്യവസായ സബ്‌സിഡിക്ക് ഓണ്‍ലൈന്‍ അപേക്ഷ
വ്യവസായ വകുപ്പ് മുഖേന ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് സബ്‌സിഡി അനുവദിക്കുന്ന സംരംഭകത്വ സഹായ പദ്ധതിയിലേക്ക് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ആവശ്യമായ അനുബന്ധ രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്പ്‌ലോഡ് ചെയ്യണം. വ്യവസായ വാണിജ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇതിനാവശ്യമായ ലിങ്ക് തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം മുട്ടില്‍, താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി, എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള വ്യവസായ വികസന ആഫീസര്‍മാര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍ : 9447185185.