പിക്കപ്പ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
മാനന്തവാടി: മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് എതിര്‍വശത്തെ റോഡില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട മഹീന്ദ്ര ബൊലേറോ പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. മരത്തടികള്‍ കയറ്റിയ ശേഷം കയറ്റം കയറുകയായിരുന്ന പിക്കപ്പ് പിന്നോട്ട് നിരങ്ങിവന്നാണ് റോഡിന് താഴ്ഭാഗത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. അപകടത്തില്‍ വീടിന്റെ മതിലും മറ്റും ഭാഗികമായി തകര്‍ന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍