റാശിദ് ഗസ്സാലിയുടെ എട്ടാമത് റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു

ജിദ്ദ: പ്രമുഖ പ്രഭാഷകനും യുവപണ്ഡിതനുമായ റാശിദ് ഗസ്സാലിയുടെ എട്ടാമത് റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. സൈന്‍ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഷറഫിയ അബീര്‍ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറ് കണക്കിന് പേര്‍ പങ്കെടുത്തു.ശരീരത്തെയും മനസിനെയും ആത്മാവിനെയും ഒരേ തരത്തില്‍ നവീകരിക്കുന്ന ഏക ആരാധനാകര്‍മ്മമാണ് വ്രതമെന്നും ശരീരത്തെ മാത്രം സ്പര്‍ശിക്കുന്ന വ്രതമായി മാറാതിരിക്കാന്‍ വിശ്വാസികള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ സൗഹാര്‍ദത്തിന്റെ നന്മ ലോകത്ത് കൂടുതല്‍ പ്രചരിപ്പിക്കാന്‍ കൂടി ഈ റമദാന്‍ കാലം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് ഡോ. ജംഷിത് അഹമ്മദ് ഉദ്ഘാടനം ചെയ്തു.ഉസ്മാന്‍ അഹ്‌മദ് മുഹമ്മദ് അല്‍ അമൂദി മുഖ്യാതിഥിയായി പങ്കെടുത്തു. ചാപ്റ്റര്‍ ഡയറക്ടര്‍ വിപി ഹിഫ്സുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. എക്‌സി. കോഡിനേറ്റര്‍ മുഹമ്മദ് സാബിത്ത് സ്വാഗതവും ഫിനാന്‍സ് കോഡിനേറ്റര്‍ ജമാല്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.
സലാഹ് കാരാടന്‍, നാസര്‍ വെളിയംകോട്, കെസി അബ്ദുറഹ്‌മാന്‍, റസാഖ് ചേലക്കാട്, അരുവി മോങ്ങം, സിടി ശിഹാബ്, കെഎം ഇര്‍ഷാദ്, നിസാര്‍ മടവൂര്‍, ഷഫീഖ് കുഞ്ഞാലി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
9ns86z
2ybf5x
xcvwwb
ejz42s
xzv3t9
ovhnhr
jeza1l
cf9hrj