പരാതിയുണ്ടോ ? ഉടനറിയിക്കൂ.. പരാതിപ്പെട്ടിയുമായി ജില്ലാ പോലീസ് ജനങ്ങളുടെ ഇടയിലേക്ക്

പൊതുജന ശ്രദ്ധയില്‍പ്പെടുന്ന കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും ഉടനടി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രത്യേക ഫോണ്‍ നമ്പര്‍ സൗകര്യവുമായി വയനാട് ജില്ലാ പോലീസ് രംഗത്ത്. ട്രാഫിക് ലംഘനങ്ങള്‍, സാമൂഹ്യ വിരുദ്ധ ശല്യം, പരസ്യ മദ്യപാനം, പൂവാലശല്യം, സത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, ലഹരി വസ്തുക്കളുടെ വില്‍പന, ഉപയോഗം തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ 9497 925 225 എന്ന നമ്പറില്‍ വിളിച്ചോ , ചിത്രങ്ങള്‍ സഹിതം വാട്‌സ് ആപ്പ് സന്ദേശം അയച്ചോ വയനാട് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താം.പൊതുജനവും, പോലീസും തമ്മിലുള്ള ആശയ വിനിമയം സുഗമമാക്കാനും, അതുവഴി ജില്ലയിലെ ക്രമസമാധാന - നിയമ ലംഘനങ്ങള്‍ക്കെതിരെ മികച്ച നടപടികളുമായി മുന്നോട്ടു പോകാനും പോലീസിന് കഴിയുമെന്നുറപ്പാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍