ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനിയുടെ 19-ാമത് പുസ്തകം പിന്നാലെ വരുന്നവര്‍ക്ക് പിന്തുടരാനായി കോഴിക്കോട്

ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനിയുടെ 19-ാമത് പുസ്തകം പിന്നാലെ വരുന്നവര്‍ക്ക് പിന്തുടരാനായി കോഴിക്കോട് ഗവ.ആര്‍ട്ട്‌സ് & സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പ്രിയ പീലിക്കോട് സുല്‍ത്താന്‍ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൌലോസിന് നല്‍കി പ്രകാശനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ് മുഖ്യപ്രഭാഷണം നടത്തി. ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി അദ്ധ്യക്ഷനായ ചടങ്ങില്‍ ഫാ.ഷിന്‍സണ്‍ മത്തോക്കില്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൌണ്‍സിലര്‍ ഷീബാ ചാക്കോ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ.മത്തായി അതിരംപുഴയില്‍ നന്ദി പറഞ്ഞു. ഈ പുസ്തകം വിറ്റുക്കിട്ടുന്ന തുക മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും എന്ന് തിരുമേനി അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
oy9kf2
iafiqm
4xvlzl