നിരവില്‍പുഴയില്‍ വീണ്ടും വാഹനാപകടം ;7 പേര്‍ക്ക് പരിക്കേറ്റതായി ആദ്യ വിവരം

നിരവില്‍പ്പുഴ: നിരവില്‍പ്പുഴയില്‍ വീണ്ടും വാഹനാപകടം. കഴിഞ്ഞദിവസം കാര്‍ നിയന്ത്രണം വിട്ട് അപകടം ഉണ്ടായ കൂട്ടപ്പാറയ്ക്ക് സമീപം നാല് ചക്ര ഓട്ടോ (വെള്ളിമൂങ്ങ) യും പിക്കപ്പും കൂട്ടിയിടിച്ചു. 7 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രഥമ വിവരം.കോറോത്ത് സ്ഥിതി ചെയ്യുന്ന മതപഠന സ്ഥാപനത്തിലെ ജീവനക്കാരി, നാല് വിദ്യാര്‍ത്ഥികള്‍, ഇരു വാഹനത്തിലേയും ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രഥമ വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
q2cwo3
wq7kxc