നിരവില്‍പ്പുഴയിലെ കാര്‍ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നിരവില്‍പ്പുഴ: നിരവില്‍പ്പുഴ കൂട്ടപ്പാറയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പയ്യോളി കൊളവിപാലം ചെത്തു കിഴക്കേ തറമ്മേല്‍ ജിജോയ് (32) ആണ് മരിച്ചത്. തലക്കും മറ്റും സാരമായി പരിക്കേറ്റിരുന്ന ജിജോയിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടും പോകും വഴിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി റോഡരികില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ മുകളിലൂടെ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. അയിനിക്കല്‍ കൂടത്താഴെ സുനില്‍ (35), കോറോം എടച്ചേരിയില്‍ ആസിഫ് (21), സേലം അണ്ണാനഗര്‍ രമേഷ് (27) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
qs2j85
dsntad