OPEN NEWSER

Sunday 13. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാടിന്റെ കാര്‍ഷിക ജൈവ വൈവിധ്യത്തിന്റെ നേര്‍കാഴ്ചയായി എട്ടാമത് വയനാട് വിത്തുത്സവം സമാപിച്ചു

  • Kalpetta
03 Mar 2024

പുത്തൂര്‍വയല്‍: പത്മശ്രീ ചെറു വയല്‍ രാമന്റെ കൈകളില്‍ നിന്നും പുതുതലമുറയിലെ കുട്ടികള്‍  വിത്തുകള്‍ സ്വീകരിച്ചുകൊണ്ട്  പുത്തൂര്‍വയല്‍ എംഎസ്  സ്വാമിനാഥന്‍  ഗവേഷണ നിലയത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്നു വന്ന വിത്തുത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന കാര്‍ഷിക ജൈവ വൈവിധ്യം തിരിച്ചു പിടിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ അത്യവശ്യമാണെന്നും  ഇതിനു വിത്തുത്സവം നല്‍സംഭാവനകള്‍ വലുതാണ് എന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.75ഓളം സ്റ്റാളുകള്‍ വിത്തുത്സവത്തിന്റെ ഭാഗമായി. വൈവിധ്യമാര്‍ന്ന വാഴയിനങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്  നിഷാന്തും കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ വൈവിധ്യങ്ങള്‍ അവതരിപ്പിച്ച മാനുവല്‍ ഇടവകയും ജീനോം സേവിയര്‍ അവാര്‍ഡ് ജേതാക്കളായ പ്രസീദ് ബത്തേരിയും സുനില്‍ കല്ലിങ്കരയും പ്രദര്‍ശന മേളകളുടെ മാറ്റുകൂട്ടി.  വിവിധങ്ങളായ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പരമ്പരാഗത പയര്‍ ഇനങ്ങള്‍ നെല്‍വിത്തുകള്‍ താമര വിത്തുകള്‍ പച്ചക്കറി തൈകള്‍ അലങ്കാര ചെടികള്‍ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങള്‍ എന്നിവയുടെ വില്‍പ്പന സ്റ്റാളുകള്‍ ഏറെ ശ്രദ്ധ നേടി.


 പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ ആയി ഒരുക്കിയ സീഡ് പവലിയന്‍ ഏറെ പ്രശംസ പിടിച്ചു പറ്റി വംശനാശഭീഷണി നേരിടുന്ന സസ്യങ്ങള്‍ വന കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ വന്യ സുഗന്ധവ്യഞ്ജനങ്ങള്‍ വന ഔഷധികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം ഏവരിലും കൗതുകമുയര്‍ത്തി

രണ്ടു ദിവസങ്ങളായി വിവിധ വിഷയങ്ങളിലായി നടന്ന ചര്‍ച്ചകളും സംവാദങ്ങളും ശ്രദ്ധയമായിരിന്നു,  മാറി വരുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ സുഗന്ധവിളകളുടെ കൃഷിയും സുസ്ഥിരമായ കൃഷിരീതികളും എന്ന വിഷയത്തില്‍  ഭാരതീയ സുഗന്ധവിള ഗവേഷണ  കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തിയ ചര്‍ച്ച വയനാട്ടിലെ സുഗന്ധവിളകര്‍ഷകന്‍ നേരിടുന്ന പ്രശ്‌നങ്ങളും അതിന്റെ പരിഹാരങ്ങളും ചര്‍ച്ച ചെയ്തു. മണ്ണറിഞ്ഞു  വിത്തിടുന്ന സമ്പ്രദായം കര്‍ഷകരില്‍ പ്രചാരത്തില്‍ കൊണ്ടുവരേണ്ടത്തിന്റെ  ആവശ്യകതയും , വയനാട്ടിലെ മണ്ണുപരിശോധന സംവിധാനങ്ങളുടെ എണ്ണക്കുറവും ചര്‍ച്ച വിഷയമായി.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍  ബിസിനസ് ഡെവലപ്മെന്റ് ഹെഡ് , ശ്രീ അശോക് കുര്യന്‍, അസി. മാനേജര്‍,ഡോ.ദീപു കൃഷ്ണന്‍ എന്നിവരുടെ നേതൃത്തില്‍ നടന്ന ഓപ്പണ്‍ ഫോറം  കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും എങ്ങനെ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുത്ത ടെക്‌നോളജി അധിഷ്ഠിത പരിഹാരങ്ങളുമായി അവരെ ബന്ധിപ്പിക്കുവാന്‍ കഴിയും എന്ന് ചര്‍ച്ച ചെയ്തു.

വയനാട് കുടുംബശ്രീ മിഷനുമായി സഹകരിച്ചു നടന്ന സ്ത്രീകള്‍ക്കായുള്ള ഓപ്പണ്‍ ഫോറം, അവസരങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നേറിയ സ്ത്രീകളുടെ വിജയകഥകളും അനുഭവങ്ങളും പങ്കുവെച്ചു. അസിം പ്രേംജി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഡോ മഞ്ജുള, വയനാട് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ശ്രീമതി എ ദേവകി, സ്ത്രീ സംഭരംഭക  മിനി ശ്രീനിവാസന്‍, ക്ഷീരകര്‍ഷക ശ്രീമതി. സോസമ്മ കുര്യന്‍, . കുടുംബശ്രീ മിഷന്റെ  പ്രതിനിധി ശ്രീമതി.ആശ കൃഷി ഓഫീസറായ സുമിന എ.എസ്., നൂറാങ്ക് പ്രതിനിധി ശ്രീമതി.  സത്യഭാമ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വിത്തുത്സവത്തിന്റെ ഭാഗമായി നടന്ന  വയനാട് അഗ്രോബയോഡൈവേഴ്സിറ്റി സ്റ്റാര്‍ട്ടപ്പ് മീറ്റ് സിഎഫ്ടിആര്‍ഐ ഡയറക്ടര്‍ ഡോ.ശ്രീദേവി സിങ് ഉദ്ഘാടനം ചെയ്തു. ഡോ ദയാകര്‍ റാവു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ - ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍, ന്യൂട്രിഹബ്, ഐഐഎംആര്‍ ഹൈദരാബാദ്, ഡോ. ജമീല്‍ ഖാന്‍, മാനേജര്‍ അഗ്രിടെക് ഹബ് സി ക്യാമ്പ് ബെംഗളൂരു, മിസ്റ്റര്‍ അശോക് കുര്യന്‍, സീനിയര്‍ മാനേജര്‍ ആന്‍ഡ്  ഹെഡ് ബിസിനസ് ഡെവലപ്മെന്റ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍  ഡോ.ജി.എന്‍ ഹരിഹരന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, എം എസ്  സ്വാമിനാഥന്‍  ഗവേഷണ നിലയം തുടങ്ങി വിവിധ വിദ്ഗദര്‍ സംസാരിച്ചു.

അസിം പ്രേംജി ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ സഹകരണത്തോടെ നടത്തിയ കുട്ടികള്ക്ക് വേണ്ടിയുള്ള ശില്പശാലകള്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. കുട്ടികള്‍ക്കു വേണ്ടി വിവിധ മത്സരങ്ങളും ക്ലാസ്സുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു, ആറങ്ങോട്ടുകര ശ്രീജ കെ.വി രചനയും സി.എം നാരായണന്‍ സംവിധാനവും നിര്‍വഹിച്ച  ആറങ്ങോട്ടുകര പാടശാലയുടെ ഇടനിലങ്ങള്‍ എന്ന നാടകം പങ്കെടുക്കാന്‍ എത്തിയവര്‍ക്ക്  വേറിട്ട അനുഭവമായി.

സമാപന സമ്മേളനത്തില്‍ പോസ്റ്റര്‍ എക്‌സിബിഷന്‍  മത്സരം, ചിത്ര രചന മത്സരം, സോഷ്യല്‍ മീഡിയ മത്സരം എന്നിവയില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണം നടന്നു.   ഡോ.ഷക്കീല, ഡയറക്ടര്‍,  എം എസ്  സ്വാമിനാഥന്‍  ഗവേഷണ നിലയം, വി. ഡോ. സഫിയ കെ., പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കൃഷി വിജ്ഞാന കേന്ദ്രം, അമ്പലവയല്‍, ഡോ. എന്‍. എസ്. പ്രദീപ്, പ്രിന്‍സിപ്പല്‍ സയന്‍്റിസ്റ്റ്, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സസ് , ശ്രീ  ജോസ് തയ്യില്‍ , ദേശീയ പ്രസിഡന്റ്,  കിസാന്‍ സര്‍വീസ്  സൊസൈറ്റി എന്നിവര്‍ സംസാരിച്ചു. ബാലന്‍ പറമൂല സീഡ് കെയര്‍ സ്വാഗതവും, ജിബിന്‍ തോമസ്, ഡെവല്പ്‌മെന്റ് കോ ഓര്‍ഡിനേറ്റര്‍, എം എസ് സ്വാമിനാഥന്‍  ഗവേഷണ നിലയം നന്ദിയും പറഞ്ഞും . ഒട്ടേറെ അറിവുകളും അതിലുപരി കൂടിച്ചേരലുകളുമായി വയനാട് വിത്തുത്സവത്തിന്റെ തിരശ്ശീല താഴ്ന്നു.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സുഗമമായ ഗതാഗതം സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ;കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
  • അടിസ്ഥാന പശ്ചാത്തല മേഖലയിലെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
  • ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീര്‍ അലി കാപ്പ നിയമ പ്രകാരം പിടിയില്‍ ;അറസ്റ്റ് ചെയ്തത് സംസ്ഥാനത്തെ ലഹരിക്കടത്ത് /കവര്‍ച്ചാ സംഘങ്ങളിലെ പ്രധാന കണ്ണിയെ
  • ഉരുള്‍ ബാധിതരുടെ ഡാറ്റ എന്റോള്‍മെന്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കള്‍ വിവരങ്ങള്‍ കൈമാറി; എന്റോള്‍മെന്റ് നാളെ കൂടി
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 യ്ക്ക് തുടക്കമായി
  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
  • പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show