OPEN NEWSER

Tuesday 13. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കല്‍; ഹോം ഷോപ്പ് പദ്ധതിയില്‍ 96 ലക്ഷത്തിന്റെ വിറ്റ് വരവ്

  • Kalpetta
02 Mar 2024

കല്‍പ്പറ്റ;  കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വീട്ടു പടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് ജില്ലയില്‍ മികച്ച വിറ്റുവരവോടെ മുന്നേറുന്നു. പ്രാദേശിക സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 2021 ലാണ് പദ്ധതി ആരംഭിച്ചത്. ഹോം ഷോപ്പ് മുഖേന 96 ലക്ഷത്തി എഴുപതിനായിരം രൂപയുടെ വിറ്റുവരവാണ് ജില്ലയില്‍ ഉണ്ടായത്. 2.5 കോടി രൂപയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സുല്‍ത്താന്‍ബത്തേരി കേന്ദ്രീകരിച്ചാണ് 'ഹോം ഷോപ്പ് ജില്ലാ മാനേജ്മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് സെന്റ്ര് പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണ സംരംഭ വികസന കേന്ദ്രമെന്ന നിലയില്‍ വിവിധ പ്രവര്‍ത്തനങ്ങളും ഹോം ഷോപ്പ് അംഗങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അയല്‍ക്കൂട്ടം സംരംഭകര്‍ നിര്‍മ്മിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഹോം ഷോപ്പ് ജില്ലാ മാനേജ്മെന്റ് ടീം ശേഖരിച്ച് വാര്‍ഡ് തല അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഹോം ഷോപ്പ് ഓണര്‍മാരിലൂടെ അയല്‍ക്കൂട്ടങ്ങളിലും അയല്‍പക്ക പ്രദേശങ്ങളിലും നേരിട്ട് വിപണനം ചെയ്യുന്ന രീതിയാണ് ഹോം ഷോപ്പ് സംവിധാനം. ഹോം ഷോപ്പ് മുഖേന വിപണനം നടത്തുന്ന 200 ഓളം അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ക്ക് നേരിട്ട് വരുമാനം ലഭിക്കും. മുപ്പതില്‍പരം സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കാനും ഹോം ഷോപ്പ് സംവിധാനത്തിലൂടെ സാധിക്കും. നാടന്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍, കറിപ്പൊടികള്‍, കരകൗശല വസ്തുക്കള്‍, ക്ലീനിങ് ഉത്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കും. കുടുംബശ്രീ ഗ്രാമീണ ഉത്പന്നങ്ങളെ വിപണിക്കാവശ്യമായ രീതിയില്‍ വികസിപ്പിച്ച് ഗുണമേന്മയും തനിമയും ഉറപ്പാക്കി വീടുകളിലെത്തിച്ച് വില്പന നടത്തുകയാണ് ഹോം ഷോപ്പിലൂടെ. ഗ്രാമീണ സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്കുള്ള വില, ചെലവ് നിര്‍ണയിച്ച് അസംസ്‌കൃത വസ്തുക്കള്‍, പാക്കിങ് ലേബലിങ്, മൊബിലൈസേഷന്‍ എന്നിവയിലും സഹായം നല്‍കുന്നുണ്ട്. ജില്ലാ മിഷന്റെ കീഴിലെ സൂക്ഷമ സംരംഭ കണ്‍സള്‍ട്ടന്റിന്റെ നേതൃത്വത്തില്‍ മൂന്ന് പേരടങ്ങുന്ന ജില്ലാ മാനേജ്മെന്റ് ടീമാണ് ഹോം ഷോപ്പ് സംവിധാനത്തെ നിയന്ത്രിക്കുന്നത്. ജില്ലയിലെ നാല് ബ്ലോക്കുകളിലെ സി.ഡി.എസിന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത എച്ച്.എസ്.ഓമാരാണ് കമ്മീഷന്‍ അടിസ്ഥാനത്തില്‍ വിപണന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ നിലവില്‍ 105 ഹോം ഷോപ്പ് ഓണര്‍മാരുള്ള സംവിധാനത്തില്‍ 200 എച്ച് എസ്.ഒമാരെ നിയമിക്കുകയും 10000 രൂപയുടെ സെയില്‍സെന്ന നിലയില്‍ ഒരു മാസം 20 ലക്ഷം രൂപയുടെ വിറ്റു വരവാണ് പ്രതീക്ഷിക്കുന്നത്. 2.5 കോടി രൂപയുടെ വാര്‍ഷിക വിറ്റു വരവിലൂടെ ഗ്രാമീണ സംരംഭകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഹോം ഷോപ്പിലേക്ക് തിരഞ്ഞെടുക്കുന്ന എച്ച്.എസ്.ഒമാര്‍ക്ക് ആവശ്യമായ പരിശീലനം, യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, ബാഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ലഭ്യമാക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show