അപൂര്‍വ്വ രോഗവുമായെത്തിയ അതിഥി തൊഴിലാളിക്ക് ആശ്വാസമായി മാനന്തവാടി മെഡിക്കല്‍ കോളേജ്

മാനന്തവാടി: ലോകത്തില്‍ തന്നെ വളരെ വിരളമായി കണ്ടു വരുന്ന ഐസൊലേറ്റഡ് സ്പ്ലിനിക് ഹൈഡാറ്റഡ് സിസ്റ്റ് (Isolated splenic hydatid Cyst)എന്ന അപൂര്‍വ രോഗത്തിനടിമയായ ആസ്സാം സ്വദേശിനിയായ യുവതിയുടെ വയറില്‍ നിന്നും മൂന്ന് കിലോയോളം തൂക്കമുള്ള മുഴ പുറത്തെടുത്തു. മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജിലാണ് അതി സങ്കീര്‍ണ്ണമായ ഓപ്പറേഷനിലൂടെ പ്ലീഹയിലെ മുഴ പുറത്തെടുത്തത്. സാധാരണയായി ആടിനെ മേയ്ക്കുന്ന ആള്‍ക്കാരിലും മറ്റുമാണ് ഹൈഡാറ്റിഡ് സിസ്റ്റ് കാണപ്പെടുന്നത്. ചില പ്രത്യേക ലാര്‍വകളും മറ്റുമാണ് ഇതിന് കാരണം. കരളിനെയും അതേപോലെ മറ്റു ആന്തരിക അവയവങ്ങളെയും ഇത് ബാധിക്കാറുണ്ട്. എന്നാല്‍ പ്ലീഹയ്ക്ക് മാത്രമായി ലോകത്തു 0.05 ശതമാനമാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സര്‍ജറി വിഭാഗം ഡോക്ടര്മാരായ ഡോ. രാജേഷ് എം.ആര്‍ (അസോ. പ്രൊഫസര്‍ & ഹെഡ് ഓഫ് ജനറല്‍ സര്‍ജറി ഡിപ്പാര്‍ട്ടുമെന്റ് ), ഡോ.ജയന്‍ സ്റ്റീഫന്‍ അസോ പ്രൊഫസര്‍ , ഡോ സജേഷ് പി ടി (ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ), അനസ്തേഷ്യ വിഭാഗം ഡോക്ടര്മാരായ ഡോ.ചന്ദന്‍ ടി, അസി പ്രൊഫസര്‍ അനസ്തേഷ്യ ഡോ. ഹര്‍ഷ വിഎസ്, ഡോ ആല്‍ബി കെ കെ ,
നഴ്‌സിംഗ് ഓഫീസര്‍ ടിറ്റോ സേവ്യര്‍, മറ്റ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ഓപ്പറേഷന് ശേഷം രോഗി സുഖം പ്രാപിച്ചുവരുന്നതായി ഡോ.രാജേഷ് എം.ആര്‍ (അസോ പ്രൊഫസ്സര്‍ ഓഫ് സര്‍ജറി ) പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍