ടൂറിസ്റ്റ് ബസ് പിക്കപ്പിലിടിച്ചു; ആറോളം പേര്‍ക്ക് പരിക്ക്

തലപ്പുഴ: തലപ്പുഴ കെഎസ്ഇബിക്ക് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പില്‍ ഇടിച്ചു. കെഎസ്ഇബി എച്ച്.റ്റി ലൈന്‍ സ്ഥാപിക്കാനുള്ള പോസ്റ്റുകള്‍ കയറ്റിയ പിക്കപ്പിലാണ് ബസ്സിടിച്ചത്. ബസ് യാത്രികരായ ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ഏ ആര്‍ ക്യാമ്പിലെ പോലീസുകാരും കുടുംബവും സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിനും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
9qt5rf
9dixf2