കാല്‍ നടയാത്രികന്‍ കാറിടിച്ച് മരിച്ചു

കമ്പളക്കാട്:കമ്പളക്കാട് ടൗണിന് സമീപം വെച്ച് കാറിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. കമ്പളക്കാട് കിഴക്കയില്‍ക്കുന്ന് നെല്ലിപ്പാക്കുണ്ടന്‍ കുഞ്ഞബ്ദുള്ള (കുഞ്ഞി 56) യാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ബംഗളൂരില്‍ നിന്നും ചെര്‍പ്പുളശ്ശേരിയിലേക്ക് പോകുന്നവര്‍ സഞ്ചരിച്ച കാര്‍ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കുഞ്ഞബ്ദുള്ളയെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ കാര്‍ യാത്രികര്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: സല്‍മത്ത്. മക്കള്‍: തസ്ലിമുദ്ദീന്‍, തസ്ലീന. മരുമകന്‍: ഇര്‍ഷാദ്. മയ്യത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് നാലിന് കമ്പളക്കാട് ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
vdhhwf