കാട്ടിക്കുളം സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

കായിക പരിശീലകനായ കാട്ടിക്കുളം അമ്മാനി പാലത്തിങ്കല്‍ ഗിരീഷ് ന്റെ മകന്‍ അഭിമന്യു (19) വാണ് ബൈക്കപകടത്തില്‍ മരണപ്പെട്ടത്.കോയമ്പത്തൂര്‍ സുലൂര്‍ ആര്‍.വി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം വര്‍ഷ പെട്രോ കെമിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു.ഇന്നലെ രാത്രി എട്ട് മണിയോടെ കോയമ്പത്തൂരില്‍ വെച്ച് അഭിമന്യു സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. മൃതദേഹം കോയമ്പത്തൂര്‍ - പൊള്ളാച്ചി റോഡില്‍ കര്‍പ്പകം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാത്രിയോടെ ബന്ധുക്കള്‍ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.ബിന്ദുവാണ് അമ്മ. സെന്റ് പാട്രിക്‌സ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ താമര, നക്ഷത്ര എന്നിവര്‍ സഹോദരങ്ങളാണ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍