വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

പുല്‍പ്പള്ളി: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വാഴവറ്റ കൊല്ലമനയില്‍ ഫ്രാന്‍സിസ് -ഷൈനി ദമ്പതികളുടെ മകന്‍ സ്റ്റെലോ (29) ആണ് മരണപ്പെട്ടത്. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് വേലിയമ്പത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്റ്റെലോ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ബാംഗ്ലൂര്‍ കേന്ദ്രമായി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന സ്റ്റെലോ ഇവിടെ ജോലിസംബന്ധമായി എത്തിയതായിരുന്നു. സ്റ്റെലോയും കുടുംബവും അടുത്തകാലം വരെ പുല്‍പ്പള്ളി അമ്പത്താറിലായിരുന്നു താമസിച്ചിരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍