അഞ്ചുകുന്ന് ഭാഗത്ത് അപകടം തുടര്‍ക്കഥയാകുന്നു

അഞ്ചുകുന്ന്: മാനന്തവാടി-പനമരം റൂട്ടില്‍ അഞ്ചുകുന്ന് പള്ളിക്ക് സമീപം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതായി പരാതി. മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി പ്രവൃത്തി നടന്നതില്‍ ഈ ഭാഗത്ത് അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തിക്കായി ടാറിംഗും മറ്റും ഒഴിവാക്കിയിട്ട സ്ഥലത്ത് വണ്‍വേ ആയാണ് വാഹനങ്ങള്‍ കടന്ന് പോകുന്നതെന്നും, ഇവിടെ നിരവധി തവണ അപകടമുണ്ടായിട്ടും അധികാരികള്‍ കണ്ണടക്കുകയാണെന്നും ആരോപണമുണ്ട്. നിരവധി തവണ പൊതുമരാമത്തിനും, ഊരാളുങ്കല്‍ അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണമുയരുന്നു. ഇന്ന് രാവിലെ അഞ്ചുകുന്ന് മദ്രസ്സ വിദ്യാര്‍ത്ഥിയെ ഇവിടെ വെച്ച് വാഹനമിടിച്ച് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍