നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു; യുവാവിന് നിസാര പരിക്ക്

തലപ്പുഴ: തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുല്‍ മനാഫിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തലപ്പുഴയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പോയി വരുന്ന വഴി ബഫ ഹോട്ടലിന് സമീപം വെച്ചായിരുന്നു അപകടം. ആ ക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന റോഡരികിലെ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു.എയര്‍ ബാഗ് ഉള്ളതിനാലാണ് കൂടുതല്‍ പരിക്ക് സംഭവിക്കാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍