കൊയ്ത്ത് മെതിയെന്ത്രം കയറ്റി വന്ന ലോറി ഇടിച്ച് 7 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

കൊയിലേരി: കൊയ്ത്ത് മെതിയെന്ത്രം കയറ്റി വന്ന ലോറി ഇടിച്ച് 7 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് ഉച്ചയോടെ കൊയിലേരിയിലായിരുന്നു അപകടം. പയ്യമ്പള്ളി ഭാഗത്ത് നിന്നും വരികയായിരുന്ന മെതിയന്ത്രം കയറ്റി വന്ന ലോറി കൊയിലേരി ടൗണിന് സമീപം ഇറക്കത്തില്‍ വെച്ച് ബ്രേക്ക് നഷ്ട്ടപ്പെടുകയായിരുന്നു. വാഹനം വന്നിടിച്ച് രണ്ട് കാറുകള്‍ക്കും, ബുള്ളറ്റുകള്‍ക്കും, സ്‌കൂട്ടറുകളും ഉള്‍പ്പെടെ 7 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു. റോഡരികില്‍ നില്‍ക്കുകയായിരുന്ന കൊയിലേരി സ്വദേശി ബിബിന്‍ ബാബുവിന് പരിക്കേറ്റു. ഇയാളെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബ്രേക്ക് നഷ്ട്ട വിവരം ഡ്രൈവറും, ക്ലീനറും വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ട് ബൈക്കുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്, ഒരു കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍