ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

തരുവണ: തരുവണ കരിങ്ങാരി സ്‌കൂളിന്റെ അടുത്ത് വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തരുവണ കരിങ്ങാരി ചങ്കരപ്പാന്‍ സി എച്ച് ബഷീര്‍ (48) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. കരിങ്ങാരിക്ക് സമീപമുള്ളവരോടൊപ്പം മറ്റൊരു വാഹനത്തില്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പോയി വന്ന ശേഷം സ്വന്തം വാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. മറിഞ്ഞ ഓട്ടോയുടെ അടിയിലായിരുന്നു ബഷീര്‍. അപകടം ആരും അറിഞ്ഞിരുന്നില്ല. കുറച്ച് നേരത്തിന് ശേഷം പിന്നാലെ വരികയായിരുന്ന മറ്റ് യാത്രക്കാരാണ് അപകടം കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. അപ്പോഴേക്കും രക്തം വാര്‍ന്ന് ബഷീര്‍ മരിച്ചിരുന്നു. പരേതനായ ഇബ്രാഹിമിന്റേയും മറിയത്തിന്റെയും മകനാണ് ബഷീര്‍. ഭാര്യ :റെയ്ഹാനത്ത്. മക്കള്‍: മിസ്രിയ, അഫീദ, ബരീദ. മരുമകന്‍: ഇസ്മായില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍