ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കടുവകളെ നിരീക്ഷിക്കാന്‍ വനം വകുപ്പ് ശാസ്ത്രീയ സംവിധാനം കണ്ടെത്തണം: സ്വതന്ത്ര കര്‍ഷക സംഘം

ബത്തേരി: വന്യമൃഗ ശല്യത്തില്‍ നിന്നും ജീവനും സ്വത്തിനും പരിപൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ വനംവകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കടുവ കൊലപ്പെടുത്തിയ വാകേരിയിലെ പ്രജീഷിന്റെകുടുംബത്തെ സന്ദര്‍ശിച്ച സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്‍ അസിസ് എന്നിവര്‍ കുറ്റപ്പെടുത്തി. കടുവകളും കാട്ടാനകളും ജനവസ കേന്ദ്രങ്ങളില്‍ വിഹരിക്കുമ്പോഴും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ വനം വകുപ്പ് തയ്യാറായിട്ടില്ല. ആള്‍ നാശവും കൃഷി നാശവും സംഭവിക്കുമ്പോള്‍ മാത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നടപടികളാണ് വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ജനവസ കേന്ദ്രങ്ങളിലിറങ്ങുന്ന കടുവളുടെ നിരീക്ഷണം ശാസ്ത്രീയമായി നടത്താന്‍ വനം വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ആവശ്യപ്പെട്ടു.പ്രജീഷിന്റെ കുടുംബത്തിന് അനുവദിച്ച തുക തീരെ ചെറുതാണെന്നും കൂടുതല്‍ തുക അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വതന്ത്ര കര്‍ഷക സംഘം മാനന്തവാടി മണ്ഡലം ജനറല്‍ സെക്രട്ടറി മായന്‍ മുതിര, സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് ലത്തീഫ് അമ്പലവയല്‍, ജനറല്‍ സെക്രട്ടറി ഖാലിദ് വെങ്ങുര്‍, വി.സിറാജ് എന്നിവരോടൊപ്പമാ ണ് പ്രജീഷിന്റെ വീട് സന്ദര്‍ശിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍