മീനങ്ങാടിയില്‍ 20 ഗ്രാമോളം എംഡിഎംഎ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

മീനങ്ങാടി: മീനങ്ങാടി എസ്ഐ സി.രാംകുമാറും സംഘവും നവംബര്‍ 30 ന് മീനങ്ങാടി ടൗണില്‍ നടത്തിയ വാഹനപരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന 18.38 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ്‌ചെയ്തു. ബംഗളൂരില്‍ എംഡിഎംഎയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവരുന്ന കോഴിക്കോട് ചേളന്നൂര്‍ അംബിക സദനം ഇ പി അശ്വിന്‍ (25) ആണ് പിടിയിലായത്. കാര്‍ ഡ്രൈവറായ മലപ്പുറം മഞ്ചേരി തുറക്കല്‍ വിളക്കുമാടത്തില്‍ വി.എംസുഹൈല്‍ (34), മേപ്പാടി നത്തംകുനി ചുണ്ടേല്‍ത്തൊടി സിആര്‍ അമല്‍ (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൈസൂരില്‍ നിന്നും ചില്ലറ വില്‍പ്പനക്കായി മഞ്ചേരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍