പടിഞ്ഞാറത്തറയിലെ വ്യാജസിദ്ധനെ കുടകില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

മാനന്തവാടി;പടിഞ്ഞാറത്തറ പാണ്ടങ്കോട്ടെ വ്യാജസിദ്ധന്‍ അന്‍വര്‍സാദത്തിനെ കുടകില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.ആലുകുന്തം പഞ്ചായത്തിലെ കൊണ്ടങ്കേരിയില്‍ വാടകക്ക് വീടെടുത്ത് ചികിത്സ നടത്തുന്നതിനിടെയാണ് പ്രദേശവാസികള്‍ സിദ്ധാപുരം പോലീസിന് ഇയാളെ പിടികൂടി നല്‍കിയത്.നേരത്ത പടിഞ്ഞാറത്തറയില്‍ കുടകില്‍ നിന്നും ചികിത്സക്കെത്തിയിരുന്ന ചിലരാണ് ഇയാള്‍ക്ക് കുടകില്‍ വാടകക്ക് വീടെടുത്ത് നല്‍കി ചികിത്സ നടത്താന്‍ സൗകര്യം ചെയ്തു നല്‍കിയത്.നാല് മാസം മുമ്പ് ജനകീയ പ്രക്ഷോഭത്തെതുടര്‍ന്നാണ് പടിഞ്ഞാറെത്തറയിലെ പാണ്ടങ്കോട്ടെ ചികിത്സാ കേന്ദ്രം ഇയാള്‍ നിര്‍ത്തിയത്.നാട്ടുകരൊന്നടങ്കമായിരുന്നു സമരത്തിനുണ്ടായിരുന്നത്.കുടകില്‍ പാരമ്പര്യ നാട്ടു ചികിത്സ എന്ന പേരില്‍ കണ്ടങ്കേരിയിലായിരുന്നു ഇയാള്‍ ചികിത്സ ആരംഭിച്ചത്.ഇതിനായ ആലുകുന്തം ഗ്രാമ പഞ്ചായത്തിന്റെ ലൈസന്‍സിനായി അപേക്ഷയും നല്‍കിയിരുന്നു.എന്നാല്‍ വിവിധ മത വിശ്വാസികളുടെ ആചാരപ്രകാരം വ്യാജ ചികിത്സ നടത്തുന്നത് പ്രദേശവാസികള്‍ കണ്ടതോടെ കണ്ടങ്കേരി സുന്നി മുസ്ലിം ജമാഅത്് കമ്മറ്റി ഇയാളോട് ചികിത്സ നിര്‍ത്താനാവശ്യപ്പെട്ടങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല.ചികിത്സക്കെത്തുന്ന ഹിന്ദു മതവിശ്വാസികളോട് ഹിന്ദുവായും മുസ്ലിം മതവിശ്വാസികളോട് മുസ്ലിമായും അഭിനയിച്ചായിരുന്നു ചികിത്സ.പെരിയ പട്ടണം,കുശാല്‍ നഗര്‍,സിദ്ദാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഏജന്റുമാരെ ഏര്‍പ്പാട് ചെയ്തായിരുന്നു ഇയാള്‍ ചികിത്സയുടെ പ്രചാരം വര്‍ദ്ധിപ്പിച്ചത്.ചികിത്സക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം കൂടി ഉയര്‍ന്നതോടെ വാര്‍ഡ് മെമ്പര്‍ പോലീസില്‍ പരാതി നല്‍കുകയും നാട്ടു
നാട്ടുകാര്‍ ഇയാളെ പിടി കൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.ചികിത്സ നടത്തിക്കൊണ്ടിരുന്ന വീട്ടില്‍ നിന്നും ചികിത്സക്കായെത്തിയവരെ ഓടിച്ച ശേഷം നാട്ടുകാര്‍ ഇയാളെയും കൗകാര്യം ചെയ്ത ശേഷമാണത്രെ പോലീസിന് കൈമാറിയത്.ലൈസന്‍സില്ലാതെ ചികിത്സ നടത്തിയതിനെതിരെ കേസെടുത്ത സിദ്ധാപുരം പോലീസ് ഇനി ചികിത്സ നടത്തില്ലെന്ന ഉറപ്പില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെവിട്ടയക്കുകയാണുണ്ടായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍