ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെയും, രേഖകള്‍ തിരുത്തിയും സര്‍വ്വീസ് : ടെമ്പോ ട്രാവലര്‍ പിടികൂടി

കല്‍പ്പറ്റ: രേഖകളില്‍ കൃത്രിമം കാണിച്ച് വാഹനപെര്‍മിറ്റെടുത്ത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തിയ ടെമ്പോ ട്രാവലര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. പതിവ് വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ശബരിമല തീര്‍ത്ഥാടകരുമായി വന്ന കെ.എ 05 എ.എഫ് 0667 രജിസ്റ്റര്‍ നമ്പര്‍ വാഹനമാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അനൂപ് വര്‍ക്കിയുടെ നിര്‍ദേശപ്രകാരം കല്‍പ്പറ്റയില്‍ വെച്ച് എംവിഐ അജിത് കുമാര്‍, അസി.എംവിഐ ടി.എ സുമേഷ് എന്നിവര്‍ പിടിച്ചെടുത്തത്. 12സ്വാമിമാരും രണ്ടു കുട്ടികളുമടങ്ങുന്ന യാത്രക്കാരെ വേറെ വാഹനം ഏര്‍പ്പാടാക്കി തീര്‍ത്ഥാടനത്തിന് തടസം വരാതെ യാത്രയാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍