ഇടതുസര്‍ക്കാര്‍ കേരളത്തിന് ബാധ്യത: പി.കെ കുഞ്ഞാലിക്കുട്ടി

ബത്തേരി: ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഇടതുസര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായി മാറിയെന്ന് മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയ സര്‍ക്കാര്‍, ജനക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി നിര്‍ത്തലാക്കുകയാണ്. നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത സര്‍ക്കാരിനെ ഇനി ജനം വിശ്വസിക്കില്ല. യു.ഡി.എഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുക മാത്രമാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ഐക്യജനാധിപത്യ മുന്നണിയുടെ നെടുംതൂണാണ് മുസ്്ലിം ലീഗ്. നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ടതിന്. ജനദ്രോഹസര്‍ക്കാരിനെതിരെ ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബത്തേരിയില്‍ നടന്ന വയനാട് ജില്ലാ മുസ്്ലിം ലീഗ് കൗണ്‍സില്‍ ക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍