ഗുണ്ടല്‍പേട്ടില്‍ വനപാലകരും വേട്ടസംഘവും തമ്മില്‍ വെടിവെപ്പ്; വേട്ടക്കാരില്‍ ഒരാള്‍ മരിച്ചു

കര്‍ണ്ണാടക: കര്‍ണാടക വനത്തില്‍ വേട്ടക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വെടിവെപ്പില്‍ വേട്ടക്കാരില്‍ ഒരാള്‍ മരിച്ചു. ഗുണ്ടല്‍പേട്ട് ഭീമനബീഡ് സ്വദേശി മനു (27) ആണ് മരിച്ചത്. എട്ടംഗ സംഘമാണ് വേട്ട നടത്തിയതെന്നന്നാണ് നിഗമനം. ഇവരില്‍ ഒരാള്‍ പിടിയിലായതായി സൂചനയുണ്ട്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലെ മഥൂര്‍ റെയിഞ്ചില്‍ നാഗര്‍ ഹോള ഭാഗത്താണ് ഇന്ന് വൈകീട്ട് സംഭവം നടന്നത്. വേട്ടക്കാര്‍ ഉപേക്ഷിച്ച മാനിന്റെ ഇറച്ചിയും ശരീരഭാഗങ്ങളും വനപാലകര്‍ പിടിച്ചെടുത്തിട്ടുണ്ട്. ആയുധ ധാരികളായ വേട്ട സംഘം ഇന്നലെ രാത്രിയിലാണ് വനത്തില്‍ പ്രവേശിച്ചതായി കരുതുന്നത്. ആന്റി പോച്ചിംഗ് സ്‌ക്വാഡ് വനത്തിനുള്ളില്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് മഥൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറെ വിവരമറിയിക്കുകയും രണ്ട് ടീമുകളായി തിരിഞ്ഞ് ഇവര്‍ വനത്തില്‍ പ്രവേശിക്കുകയുമായിരുന്നുവെന്ന് ബന്ധിപ്പൂര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ പി രമേഷ് കുമാര്‍ പറഞ്ഞു. വനപാലകരെ കണ്ട പാടും വേട്ട സംഘം വെടിവെച്ചതായും, സ്വയം രക്ഷാര്‍ത്ഥം തിരിച്ചുവെടി വെച്ചതിലാണ് മനു കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ മറ്റ് സംഘാംഗങ്ങള്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. എസ്.പി പദ്മിനി സാഹു, അഡി.എസ്.പി ഉദേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍