ബൈക്കപകടത്തില്‍ യുവതി മരിച്ചു

ഗുണ്ടല്‍പേട്ട: ദേശീയപാത-766 മദൂരിന് സമീപം ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് നീറ്റിങ്കര സാബുവിന്റെ മകള്‍ ആഷ്ലിയാണ് മരിച്ചത്. കെ എല്‍ 73 സി 8812 രജിസ്റ്റര്‍ നമ്പര്‍ ബൈക്കാണ് വൈകീട്ട് എട്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ ആഷ്‌ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സഹയാത്രികനായ യുവാവിനും നിസാര പരിക്കേറ്റതായാണ് പ്രാഥമിക വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
സരമായ പരിക്ക് ഉള്ള ആൾ എങ്ങനെ മരിക്കും