വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

കുപ്പാടിത്തറ: കുപ്പാടിത്തറ മില്‍ക് സൊസൈറ്റിക്ക് സമീപം വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പ്രദേശവാസിയായ കമ്പ മൊയ്ദീന്‍ (സുമാര്‍ 58 വയസ് ) ആണ് മരിച്ചത്. പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന മൊയ്ദീനെ ഇടിച്ച ശേഷം താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പിക്കപ്പ് വാഹനത്തിലുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. പടിഞ്ഞാറത്തറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍