ബെക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് പരിക്ക്

ചെന്നലോട്: ചെന്നലോട് മൈലാടുംകുന്നു പള്ളിക്ക് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. അച്ചൂര്‍ ആറാം മൈല്‍ സ്വദേശി അര്‍ഷാദ് (22), പടിഞ്ഞാറത്തറ പേരാല്‍ സ്വദേശി റിയേഷ് രാജന്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഇരുവരേയും കല്‍പ്പറ്റ ലിയോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍