പിഎച്ച്ഡി പ്രവേശനപരീക്ഷയില്‍ ഉന്നത വിജയം നേടി വയനാട്ടുകാരനായ അജയ് ആന്റോ സോയി

മാനന്തവാടി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് അഖിലേന്ത്യാ തലത്തില്‍ നടത്തിയ പിഎച്ച്ഡി എന്‍ട്രന്‍സ് പരീക്ഷയില്‍ നാലാം റാങ്ക് കരസ്ഥമാക്കിയ മാനന്തവാടി കണിയാരം സ്വദേശി കൈതാരത്ത് അജയ് ആന്റോ സോയി വയനാട് ജില്ലക്ക് അഭിമാനമായി.ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തിയ പ്രവേശന പരീക്ഷയിലാണ് ഈ ഉന്നത വിജയം. സീനിയര്‍ റിസര്‍ച്ച് ഫെലോ ആയി ഡല്‍ഹിയിലെ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന അജയ് ആന്റോ സോയി കണിയാരം ഫാ.ജി കെഎം സ്‌കൂള്‍, ദ്വാരക എസ്.എച്ച്, എസ്,എസ് എന്നിവിടങ്ങളിലെ പൊതു വിദ്യാലയത്തില്‍മലയാളം മീഡിയത്തില്‍ പഠിച്ച വിദ്യാര്‍ത്ഥിയാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പടന്നക്കാട് കേന്ദ്രത്തില്‍ നിന്നും ബിരുദവും, ഹൈദരാബാദ് തെലങ്കാന കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാര്‍ഷിക സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.കാട്ടിക്കുളം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ സോയി ആന്റണി, പോരൂര്‍ സെന്റ്. സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ പ്രധാന അദ്ധ്യാപിക ജാന്‍സി എ വി എന്നിവരാണ് മാതാപിതാക്കള്‍.അലന്‍ ജിയോ സോയി, ആന്‍ജിസ് മരിയ സോയി എന്നിവര്‍ സഹോദരങ്ങളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍